റഷ്യ കാണുമോ സ്ലാൾട്ടനെ?

ലോകം ഒരുങ്ങുകയാണ് ഏറ്റവും വലിയ കായിക മാമാങ്കത്തിന്, വിവാദങ്ങളും പ്രതീക്ഷകളുമൊക്കെയായി റഷ്യയും. എങ്കിലും ചില ഫുട്ബോൾ ആരാധകരെങ്കിലും റഷ്യൻ ലോകകപ്പിൽ സ്ലാൾട്ടൻ ഇബ്രമോവിച്ചിനെ ഒരിക്കൽ കൂടി കാണണമെന്നാഗ്രഹിക്കുന്നുണ്ട്. അവർക്ക് വലിയ പ്രതീക്ഷ ആവുകയാണ് സ്ലാൾട്ടൻ ഇന്ന് ട്വിറ്ററിൽ നൽകിയ സൂചന.

‘ഞാൻ ലോകകപ്പ് കളിക്കാനുള്ള സാധ്യത വളരെയധികമാണ്.(The chance of me playing in the world cup is skyhoga(sky high))’ എന്നാണ് സ്ലാൾട്ടൻ ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ഇത് നടക്കാനുള്ള സാധ്യതയെ പറ്റി ഒന്നും ഇപ്പോൾ വ്യക്തമല്ല. കഴിഞ്ഞ യൂറോ കപ്പ് പരാജയത്തിന് ശേഷമാണ് സ്ലാൾട്ടൻ സ്വീഡന്റെ മഞ്ഞ കുപ്പായം അവസാനമായി അഴിക്കുന്നത്. 36 കാരനായ സ്ലാൾട്ടനെ സ്വീഡന്റെ എക്കാലത്തേയും മഹാനായ താരമായാണ് കണക്കാക്കുന്നു. 116 മത്സരങ്ങളിൽ നിന്ന് 62 ഗോളുകൾ നേടിയ ഇബ്ര തന്നെയാണ് സ്വീഡന്റെ എക്കാലത്തേയും വലിയ ഗോൾ വേട്ടക്കാരനും. ഇപ്പോൾ അമേരിക്കൻ ഫുട്ബോൾ ലീഗിൽ എൽ. എ ഗാലക്സി താരമായ ഇബ്ര അവർക്കായി 3 മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും ഇതിനകം സ്വന്തമാക്കി കഴിഞ്ഞു. ഇബ്ര കൂടിയുള്ള ലോകകപ്പ് ഒന്ന് കൂടി കൊഴുക്കും എന്നത് തീർച്ച.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെൻഫികയ്ക്കെതിരെ 90ആം മിനുട്ട് റോക്കറ്റ് ഗോളിൽ പോർട്ടൊ, ലീഗിൽ ഒന്നാമത്
Next articleജിംഖാനയെ തോൽപ്പിച്ച് ജവഹർ മാവൂർ