ജര്‍മ്മനിയെ തകര്‍ത്ത് സാംബിയ

- Advertisement -

ആവേശകരമായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ജര്‍മ്മനിയെ 4-3 എന്ന സ്കോര്‍ ലൈനില്‍ തകര്‍ത്ത് സാംബിയയ്ക്ക് അണ്ടര്‍ 20 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍. അത്യന്തം ആവേശകരമായ മത്സരത്തില്‍ എക്സട്രാ ടൈമിലാണ് മത്സര വിജയികളെ തീരുമാനിക്കപ്പെട്ടത്. 37ാം മിനുട്ടില്‍ ജര്‍മ്മനിയാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയിലെ ഏക ഗോളും ഒച്ച്സ് നേടിയ ഈ ഗോളാണ്. എന്നാല്‍ രണ്ടാം പകുതിയില്‍ സാംബിയയുടെ ശക്തമായ മറുപടിയാണ് ജര്‍മ്മനി നേരിടേണ്ടി വന്നത്. 50ാം മിനുട്ടില്‍ ബാണ്ടയിലൂടെ സാംബിയ സമനില ഗോള്‍ കണ്ടെത്തിയപ്പോള്‍ സകാല 68ാം മിനുട്ടിലും എംവേപു 86ാം മിനുട്ടിലും സാംബിയയുടെ ലീഡ് ഉയര്‍ത്തി.

3-1 നു മത്സരം ഏറെക്കുറെ ജയിച്ചുവെന്ന് കരുതിയ സാംബിയയെ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ജര്‍മ്മനി ഞെട്ടിക്കുകയായിരുന്നു. മുഴുവന്‍ സമയത്തെ അവസാന നിമിഷത്തിലും ഇഞ്ച്വറി ടൈമിലും ഗോള്‍ നേടി ജര്‍മ്മനി മത്സരത്തെ അധിക സമയത്തേക്ക് എത്തിയ്ക്കുകയായിരുന്നു. എക്സ്ട്രാ ടൈമിന്റെ 107ാം മിനുട്ടിലാണ് സാംബിയയ്ക്കായി മയമ്പേ വിജയഗോള്‍ നേടുകയായിരുന്നു. അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കുവാനുള്ള ജര്‍മ്മന്‍ ശ്രമങ്ങള്‍ വിജയകരമായി തടഞ്ഞ് സാംബിയ ചരിത്രത്തില്‍ സ്ഥാനം ഉറപ്പിയ്ക്കുകയായിരുന്നു.

Photos : @Getty Images

Advertisement