ക്രിസ്റ്റൽ പാലസ് വനിതാ ടീമിന്റെ രക്ഷകനായി വിൽഫ്രഡ് സാഹ

സ്പോൺസർഷിപ്പ് ലഭിക്കാത്തതിനാൽ പിരിച്ചു വിടൽ ഭീഷണി നേരിടുന്ന ക്രിസ്റ്റൽ പാലസ് വനിതാ ടീമിന് രക്ഷകനായി ക്രിസ്റ്റൽ പാലസ് താരം വിൽഫ്രഡ് സാഹ. വൻ തുക പാലസ് വനിതാ ടീമിനായി സംഭാവന ചെയ്താണ് സാഹ മാതൃക കാണിച്ചത്. താരത്തിന്റെ സഹായത്തിൽ പാലസ് വനിതാ ടീം നന്ദി പറഞ്ഞു.

സ്പോൺസർഷിപ്പ് തുക കണ്ടെത്താൻ കഴിയുന്നില്ല എങ്കിൽ ടീം പിരിച്ചുവിടാം എന്നായിരുന്നു ക്രിസ്റ്റൽ പാലസ് ക്ലബിന്റെ തീരുമാനം. ഇനിയും തുക വേണമെങ്കിലും സാഹയുടെ സഹായം ക്ലബിന് ഊർജ്ജം നൽകിയിട്ടുണ്ട്. വർഷങ്ങളായി തന്റെ മാസ ശംബളത്തിന്റെ 10 ശതമാനം സേവന പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്ന താരമാണ് സാഹ.

Exit mobile version