Site icon Fanport

യൂത്ത് ചാമ്പ്യൻസ് ലീഗ്, മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീക്വാർട്ടറിൽ

യുവേഫ യൂത്ത് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 19 ടീം അവസാന 16ലേക്ക് കടന്നു. ഇന്നലെ നടന്ന മത്സരത്തിൽ സെർബിയൻ ടീമായ ബ്രോഡറാകിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് യുണൈറ്റഡ് പ്രീക്വാർട്ടർ ഉറപ്പിച്ചത്.

ഇൻഡി ബൂണനാണ് മാഞ്ചസ്റ്റർ അണ്ടർ 19നായി കളിയിലെ ആദ്യ ഗോൾ നേടിയത്. രണ്ടാം ഗോൾ സെർബിയൻ ഡിഫൻസിന്റെ വക ആയിരു‌ന്നു. നിക്കി ബട്ട് ആണ് യുണൈറ്റഡ് അണ്ടർ 19 ടീമിനെ പരിശീലിപ്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version