യൂത്ത് ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ ചെൽസി വീഴ്ത്തി

- Advertisement -

ചാമ്പ്യൻസ് ലീഗിൽ നിന്ന് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയോട് തോറ്റ് ഇന്നലെ ചെൽസി പുറത്തായി എങ്കിലും ചെൽസിയുടെ യുവ ടീം ഇന്നലെ മിന്നി. മറ്റൊരു സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് യൂത്ത് ടീമിനെയാണ് ക്വാർട്ടറിൽ ഇന്നലെ ചെൽസി പരാജയപ്പെടുത്തിയത്. ഇന്നലെ മാഡ്രിഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.

ചെൽസിക്കായി ദൈഷാൻ റെഡാൻ ഇരട്ട ഗോളുകൾ നേടി. ലൂക്ക് മക്കോർമിക്, ഹാർവി എന്നിവരാണ് ചെൽസിയുടെ മറ്റു ഗോൾ സ്കോറേഴ്സ്. റയൽ മാഡ്രിഡിനായി ലോസ് ബ്ലാങ്കോസ്, ഇസ്മായീൽ എന്നിവരാണ് ഗോളടിച്ചത്. ജയത്തോടെ ടൂർണമെന്റിന്റെ അവസാന നാലിലേക്ക് ചെൽസി കടന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement