എസ് ബി ഐക്ക് വീണ്ടും സമനില, ഒന്നാം സ്ഥാനം നിലനിർത്തി എഫ് സി തൃശ്ശൂർ

എസ് ബി ഐക്ക് കേരള പ്രീമിയർ ലീഗിൽ സാക്ഷാൽ മാഞ്ചസ്റ്റർ യുണൈറ്റെഡിന്റെ ഈ സീസണിലെ അവസ്ഥയാണ്. എങ്ങനെ കളിച്ചാലും കലി സമനിലയിൽ അവസാനിക്കുന്ന അവസ്ഥ. ഇന്ന് ലീഗിലെ തങ്ങളുടെ അഞ്ചാം മത്സരത്തിന് എഫ് സി തൃശ്ശൂരിനെതിരെ ഇറങ്ങിയപ്പോഴും അതു തന്നെ ആവർത്തിച്ചു. തിരുവനന്തപുരത്ത് സ്വന്തം ഗ്രൗണ്ടിൽ മറ്റൊരു ഗോൾ രഹിത സമനില. അഞ്ചു മത്സരങ്ങളിൽ നിന്ന് ഇത് നാലാമത്തെ സമനിലയാണ് എസ് ബി ഐക്ക് ഇത്. സീസണിൽ ഇതുവരെ വിജയം നേടാൻ നിലവിലെ ചാമ്പ്യന്മാർക്കായില്ല.

സമനിലയോടെ എഫ് സി തൃശ്ശൂർ 7 മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി. തൊട്ടു പിറകിൽ ഉള്ള സാറ്റ് തിരൂരും കേരള പോലീസും ഇന്ന് നേർക്കുനേർ വരുന്നതോടെ എഫ് സി തൃശ്ശൂരിന്റെ ഒന്നാം സ്ഥാനം നഷ്ടമായേക്കും. 13ാം തീയതി ഏജീസ് ഓഫീസുമായാണ് എഫ് സി തൃശ്ശൂരിന്റെ അടുത്ത മത്സരം.