Picsart 23 07 26 11 42 02 078

കാലിൽ റൊണാൾഡോയുടെ ടാറ്റൂ, അർജന്റീന ദേശീയ താരത്തിന് എതിരെ സൈബർ ആക്രമണം!

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടം ടാറ്റൂ ചെയ്തതിന് അർജന്റീനൻ വനിതാ ഫുട്ബോൾ ടീം താരം യമില റോഡ്രിഗസിനെതിരെ സൈബർ ആക്രമണം. ഇപ്പോൾ അർജന്റീനൻ ലോകകപ്പ് ടീമിൽ ഉള്ള താരം ലയണൽ മെസ്സിക്ക് പകരം പോർച്ചുഗൽ താരത്തെ ആരാധിച്ചതിന് ആണ് അർജന്റീനൻ ആരാധകർ അവളെ രൂക്ഷമായി വിമർശിക്കുന്നത്. തനിക്ക് വിമർശനങ്ങൾ സഹിക്കാൻ ആകുന്നില്ല എന്നും ഇത് അവസാനിപ്പിക്കണമെന്നും താരം സാമൂഹിക മാധ്യമങ്ങളിലൂടെ അപേക്ഷിച്ചു.

അന്തരിച്ച അർജന്റീനിയൻ ഇതിഹാസം ഡീഗോ മറഡോണയുടെയും റൊണാൾഡോയുടെയും ടാറ്റൂ ആണ് യാമില റോഡ്രിഗസിന്റെ കാലിൽ ഉള്ളത്‌. “മെസ്സി ദേശീയ ടീമിലെ ഞങ്ങളുടെ ക്യാപ്റ്റനാണ്, പക്ഷേ എന്റെ പ്രചോദനവും ആരാധന പാത്രവും റൊണാൾഡോ ആണെന്ന് ഞാൻ പറയുന്നതുകൊണ്ട്, ഞാൻ മെസ്സിയെ വെറുക്കുന്നു എന്ന് അർത്ഥമാക്കുന്നില്ല,” അവർ പറഞ്ഞു.

“എപ്പോഴാണ് ഞാൻ മെസ്സി വിരുദ്ധനാണെന്ന് പറഞ്ഞത്? ഞാൻ പറയാത്ത കാര്യങ്ങൾ പറയുന്നത് നിർത്തുക, ഞാൻ ശരിക്കും ഒരു പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്, നമ്മുടെ രാജ്യത്തെ കളിക്കാരെ മാത്രമേ സ്നേഹിക്കാവൂ എന്ന് നിയമം ഇല്ല” യമില പറഞ്ഞു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനക്കായി സബ്ബായി യമില കളത്തിൽ ഇറങ്ങിയിരുന്നു.

Exit mobile version