വിടവാങ്ങൽ മത്സരത്തിൽ തോൽവിയോടെ ചാവിയുടെ ഫുട്‌ബോൾ കരിയറിന് അവസാനം

ഫുട്‌ബോൾ കരിയറിലെ അവസാന മത്സരത്തിന് ഇറങ്ങിയ സ്പാനിഷ് ഇതിഹാസം ചാവി ഹെർണാണ്ടസിന് തോൽവി. ഖത്തർ ആമിർ കപ്പ് ഫൈനലിൽ 4-1 നാണ് മുൻ ബാഴ്സ താരത്തിന്റെ ടീം തോറ്റത്. 2022 ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന അൽ വക്ര സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരം എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിന് ഉണ്ടായിരുന്നു.

39 വയസുകാരനായ ചാവിയാണ് മത്സരത്തിൽ അൽ സാദ് ടീമിനെ നയിച്ചത്. പക്ഷെ അൽ ദുഹൈൽ ടീമിനെതിരെ സ്വന്തം ടീമിനെ ജയത്തിൽ എത്തിക്കാൻ ചാവിക്കായില്ല. ബാഴ്സക്കും, സ്പെയിനിനും ഒപ്പം നിരവധി കിരീടങ്ങൾ നേടിയ താരത്തിന്റെ ട്രോഫി ക്യാബിനിലേക് അവസാനമായി ഒരു കിരീടം കൂടെ എത്തിക്കാനുള്ള അവസരം ഇതോടെ നഷ്ടമായി.

ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ, സാമുവൽ ഏറ്റൂ, റൂഡ് ഗുളിറ്റ് എന്നുവരും മത്സരം കാണാൻ എത്തിയിരുന്നു.

Exit mobile version