Site icon Fanport

സാവി കോവിഡ് 19 പോസിറ്റീവ്

സാവി കോവിഡ് 19 പോസിറ്റീവ്

ബാഴ്‌സലോണ ഇതിഹാസ താരവും ഖത്തർ ക്ലബ്ബ് അൽ സാദിന്റെ പരിശീലകനായ സാവി കോവിഡ് 19 പോസിറ്റീവ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സ്ഥിതികരണം വന്നതോടെ സ്പാനിഷ് ഇതിഹാസം സെൽഫ് ഐസൊലേഷനിൽ പോയി.

അൽ സാദിന്റെ ഇന്നത്തെ അൽ കൊറിന് എതിരായ മത്സരത്തിൽ സാവി ടച്ച് ലൈനിൽ ഉണ്ടാകില്ല എന്ന് ഉറപ്പായി. തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് വഴിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. ഭാഗ്യവശാൽ കാര്യമായ മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും കോവിഡ് മാറി വൈകാതെ തന്നെ ഫുട്‌ബോളിലേക്ക് മടങ്ങി എത്താൻ സാധിക്കും എന്ന പ്രതീക്ഷയും താരം പോസ്റ്റിൽ പങ്കു വച്ചു.

Exit mobile version