കൊച്ചി സ്റ്റേഡിയത്തിലെ പിച്ച് യൂറോപ്യൻ പിച്ചുകൾക്ക് തുല്യം; ജർമൻ കോച്ച്

- Advertisement -

 

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ പിച്ചിനെ പുകഴ്ത്തി ജർമ്മൻ അണ്ടർ പതിനേഴ് കോച്ച് വുക്ക്. ഇതുവരെ ഗോവയിൽ കളിച്ചിരുന്ന ജർമ്മനി ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരം കൊച്ചിയിലാണ് കളിച്ചത്. ഇന്ന് ഗുനിയയെ നേരിട്ട ജർമ്മനി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഗിനിയയെ പരാജയപ്പെടുത്തി പ്രീക്വാർട്ടർ ഉറപ്പിച്ചു.

മത്സരശേഷമാണ് കോച്ച് വുക്ക് കൊച്ചി സ്റ്റേഡിയത്തെ പറ്റി പറഞ്ഞത്. ഗോവയെ അപേക്ഷിച്ച് കൊച്ചിയിലെ പിച്ച് വളരെ‌ മികച്ചതാണെന്നും. അതു കൊണ്ട് തന്നെ ഇവിടെ താരങ്ങൾക്ക് അവരുടെ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ കഴിഞ്ഞു എന്നു വുക്ക് പറഞ്ഞു. യൂറോപ്പിലുള്ള പിച്ചുകളുടെ അത്ര നിലവാരമുണ്ട് ഈ പിച്ചിന് എന്നാണ് വുക്ക് പറഞ്ഞത്. നേരത്തെ ഗോവയിൽ വെച്ച് ഇറാനോട് വലിയ പരാജയം ജർമ്മനി നേരിട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement