ലോകകപ്പിന് യോഗ്യത നേടി സ്വിറ്റ്സർലാൻഡും ക്രൊയേഷ്യയും

- Advertisement -

2018 ൽ റഷ്യയിൽ വെച്ച് നടക്കുന്ന ലോകകപ്പിനായി ക്രൊയേഷ്യയും സ്വിറ്റ്സർലാൻഡും യോഗ്യതനേടി. സ്വിസ്സ് ടീം നോർത്തേൺ അയർലണ്ടിനെ തകർത്തതും ക്രൊയേഷ്യ ഗ്രീസിനെ തകർത്തതുമാണ് യോഗ്യത നേടിയത്. രണ്ടാം പാദ മത്സരങ്ങൾ രണ്ടും സമനിലയിൽ പിരിഞ്ഞപ്പോൾ ആദ്യ പാദത്തിൽ നേടിയ വിജയത്തിന്റെ അഗ്രിഗേറ്റിലാണ് ഇരു ടീമുകളും യോഗ്യത നേടിയത്. ആദ്യ പാദത്തിൽ സ്വിറ്റ്സർലാൻഡ് ഒരു ഗോളിന് നോർത്തേൺ അയർലാൻഡിനെയും ഒന്നിനെതിരെ നാല് ഗോളുകൾക്ക് ക്രൊയേഷ്യ ഗ്രീസിനെയും പരാജയപ്പെടുത്തിയിരുന്നു.

ആദ്യപാദ മത്സരത്തിലെ വിജയം ഇത്തവണ സ്വിറ്റ്സർലണ്ടിന് റഷ്യയിലേക്കുള്ള ടിക്കറ്റുറപ്പിച്ചു. ആദ്യ പാദത്തിലെ വിവാദ പെനാൽറ്റിയുടെ പിൻബലത്തോട് കൂടിയാണ് സ്വിസ് ടീം റഷ്യയിലേക്കുള്ള ബർത്ത് ഉറപ്പിച്ചത്. കോറി ഇവാന്സിനെതിരെ നൽകിയ പെനാൽറ്റിയിൽ റിക്കാർഡോ റോഡ്രിഗസ് ലക്‌ഷ്യം കണ്ടപ്പോൾ തകർന്നത് നോർത്തേൺ അയർലണ്ടിന്റെ ലോകകപ്പ് സ്വപ്നം. രണ്ടാം പാദ മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ ബെൽഫാസ്റ്റിലെ വിജയം സ്വിസ്സിനെ തുടർച്ചയായ നാലാം ലോകകപ്പിലേക്ക് നയിച്ചു .

ഗ്രീസും ക്രൊയേഷ്യയും ഏതെൻസിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിതമായ സമനിലയായിരുന്നു ഫലം. ആദ്യപാദ മത്സരത്തിൽ മുൻ യൂറോ ചാമ്പ്യന്മാർക്ക് അടിപതറിയിരുന്നു. ഒന്നിനെതിരെ നാല് ഗോളുകളാണ് അന്ന് ക്രൊയേഷ്യ അടിച്ചു കൂട്ടിയത്. അന്ന് പരാജയപ്പെട്ട ഗ്രീസിനെ ആയിരുന്നില്ല ഏതെൻസിൽ കണ്ടത് എങ്കിൽ കൂടി സമനില നേടാൻ അവർക്കായുള്ളു. ബാറിൽ തട്ടിത്തെറിച്ച ഇവാൻ പെരിസിക്കിന്റെ ശ്രമം മാത്രമാണ് ഗോൾ നേടാനുള്ള ഫോർട്ട് ആയി കളിയിൽ എടുത്ത് പറയാനുള്ളു. 32 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ലോകകപ്പിൽ ഇതുവരെ 28 രാജ്യങ്ങൾ യോഗ്യത നേടിക്കഴിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement