ലോകകപ്പ് യോഗ്യത : ഇറ്റലിയും സ്വീഡനും നേർക്ക് നേർ

- Advertisement -

2018 ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പ് യോഗ്യതയ്ക്കായുള്ള മത്സരങ്ങൾ അവസാനിക്കുന്നില്ല. അവസാന 32 ടീമുകളിൽ ഒന്നാവാൻ ഫുട്ബോൾ ലോകത്തെ കരുത്തരായ ടീമുകൾ തമ്മിൽ ഏറ്റുമുട്ടും. നേരിട്ട് യോഗ്യത നേടാൻ കഴിയാത്ത ടീമുകൾക്ക് മറ്റൊരു അവസരം. ലോകകപ്പ് യോഗ്യതയ്ക്കായി സെക്കന്റ് ബെസ്റ്റ് ടീമുകൾ തമ്മിലുള്ള മത്സരത്തിന്റെ ഡ്രോ ഇന്ന് നടന്നു. ഫുട്ബോൾ ആരാധകരെ ത്രില്ലടിപ്പിക്കുന്ന മത്സരങ്ങൾക്കും പ്ലെ ഓഫ് ഘട്ടം സാക്ഷ്യം വഹിക്കും. നാല് വട്ടം ലോക ചാമ്പ്യന്മാരായ ഇറ്റലി സ്വീഡനെ നേരിടും. ആദ്യ മത്സരം അസൂറികൾക്ക് സ്വീഡനിൽ വെച്ചായിരിക്കും.

സ്വിസർലാൻഡുമായാണ് വടക്കൻ അയർലണ്ടിന്റെ മത്സരം. റഷ്യയിലേക്കുള്ള ടിക്കറ്റിനായി ഇരു ടീമുകളും ഏറ്റുമുട്ടും. ഗ്രൂപ്പ് സ്റ്റേജിൽ വെയില്സിനെ തകർത്ത അയർലണ്ടിന്റെ പ്ലെ ഓഫിലെ എതിരാളി ഡെന്മാർക്കാണ്. ക്രൊയേഷ്യയുമായി ഗ്രീസ് ഏറ്റുമുട്ടും. നവംബർ 11 ,12 തീയതികളിലാണ് ആദ്യപാദ മത്സരങ്ങൾ നടക്കുക. 12-14 തീയതികളിൽ രണ്ടാംപാദ മത്സരവും നടക്കും. നാല് ജേതാക്കളുടെ ലോകകപ്പ് ഡ്രോ ഡിസംബർ ഒന്നിന് മോസ്കോയിലെ ക്രെംലിൻ പാലസിൽ വെച്ച് നടക്കും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement