ലോക കപ്പ് പ്ലെ ഓഫ് : ക്രൊയേഷ്യക്കും സ്വിറ്റ്സർലണ്ടിനും വിജയം

- Advertisement -

അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോക കപ്പ് യോഗ്യതയ്ക്കായുള്ള പ്ലെ ഓഫ് ആദ്യപാദ മത്സരങ്ങളിൽ ക്രൊയേഷ്യക്കും സ്വിറ്റ്സർലണ്ടിനും ജയം. ഗ്രീസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ക്രൊയേഷ്യ തകർത്തത്. വിവാദ പെനാൽറ്റിയിലാണ്‌ സ്വിറ്റ്‌സർലൻഡ് നോർത്തേൺ അയർലണ്ടിനെ പരാജയപ്പെടുത്തിയത്. ക്രൊയേഷ്യക്ക് വേണ്ടി റയലിന്റെ ലൂക്ക മോഡ്രിച്, പെരിസിക്ക്,ക്രമറിക്ക്, കലിനിക്ക് എന്നിവർ ഗോളടിച്ചപ്പോൾ ഗ്രീസിന്റെ ആശ്വാസ ഗോൾ നേടിയത് ഡോർട്ട്മുണ്ടിന്റെ സോക്രട്ടീസ് ആണ്. സ്വിറ്റ്‌സർലണ്ടിനെ വിവാദ പെനാൽറ്റി ഗോളാക്കി മാറ്റിയത് മിലൻറെ താരം റിക്കാർഡോ റോഡ്രിഗസാണ്.

ഗ്രീസിന് റഷ്യയിലെ ലോകകപ്പ് സ്വപനമായി തന്നെ അവശേഷിക്കാനാണ് സാധ്യത. ആദ്യപാദം ഹോം മാച്ചിൽ പരാജയപ്പെട്ട ഒരു ടീമും ഇതുവരെ യോഗ്യത നേടിയിട്ടില്ല. യോഗ്യതാ മത്സരങ്ങളുടെ ചരിത്രത്തിൽ ഇത് വരെ ൪-൧ പിന്നിട്ടു നിന്ന് ഒരു ടീമും തിരിച്ചു വന്നിട്ടില്ല. പതിമൂന്നാം മിനുട്ടിൽ ലൂക്ക മോഡ്രിച്ചിലൂടെ ക്രൊയേഷ്യ ലീഡ് നേടി. ആദ്യ പകുതിയിൽ തന്നെ തുടരെ മൂന്നു ഗോൾ വീണപ്പോൾ ആശ്വാസഗോൾ ഗ്രീസിന് വേണ്ടി നേടിയത് ക്യാപ്റ്റൻ സോക്രട്ടീസ്. തുടര്ചച്ചയായ രണ്ടു മത്സരം ജയിച്ച ക്രൊയേഷ്യൻ കോച്ച് സ്ലട്കോ ദലൈക്കിനു അഭിമാനിക്കാം .

നോർത്തേൺ അയർലൻഡ് ക്യാപ്റ്റൻ സ്റ്റീവൻ ഡേവിസിന്റെ നൂറാം മത്സരമായിരുന്നു ബെൽഫാസ്റ്റിൽ നടന്നത്. ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. ആതിഥേയർക്ക് ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കിമാറ്റാൻ സാധിച്ചില്ല. രണ്ടാം പകുതിയിലാണ് റഫറിയുടെ വിവാദതീരുമാനം ഉണ്ടാകുന്നത്. സ്വിസ്സ് ഫോർവേഡ് ഷാക്കിരിയുടെ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ ഉള്ള വോളി കോറി ഇവാന്സിന്റെ കയ്യിൽ തട്ടി. ഇവാൻസ് നിസ്സഹായകനാണെന്നിരിക്കെ കൂടി റഫറി പെനാൽറ്റി അനുവദിച്ചു. ബെൽഫാസ്റ്റിൽ ആരാധകരുടെ ആരവങ്ങൾക്ക് നടുവിലും കിക്കെടുത്ത റിക്കാർഡോക്ക് പിഴച്ചില്ല. ഒരു ഗോൾ വിജയം മത്സരത്തിൽ ഡോമിനേറ്റ് ചെയ്ത സ്വിറ്റ്സർലണ്ടിന്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement