ഇന്ത്യൻ യുവതാരം മാർട്ടീനയെ ഗോകുലം കേരള സ്വന്തമാക്കി

Newsroom

Img 20220710 233550

പുതിയ സീസണായി വനിതാ ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോകുലം കേരള ഒരു വലിയ സൈനിംഗ് പൂർത്തിയാക്കി. 17കാരിയായ ഇന്ത്യൻ ദേശീയ ടീം താരം തോഖോം മാർട്ടീന ആണ് ഗോകുലം കേരളയിൽ എത്തിയിരിക്കുന്നത്. ഗോകുലം ഔദ്യോഗികമായി ഈ ട്രാൻസ്ഫർ പ്രഖ്യാപിച്ചു‌. മധ്യനിരയിൽ കളിക്കുന്ന മാർട്ടീന അവസാന രണ്ട് വർഷമായി ഇന്ത്യൻ സീനിയർ ടീമിനൊപ്പം ഉണ്ട്.
Img 20220710 233405
2020 വരെ ഇന്ത്യൻ അണ്ടർ 17 ടീമിന്റെ ഭാഗമായിരുന്നു. 2021-ന്റെ തുടക്കത്തിൽ സീനിയർ ടീമിലേക്കുള്ള തന്റെ ആദ്യ കോൾ-അപ്പ് നേടിയ അവർ ഒക്ടോബറിൽ യുഎഇയ്ക്കെതിരായ ഇന്ത്യയുടെ 4-1 സൗഹൃദ വിജയത്തിൽ പകരക്കാരിയായി അരങ്ങേറ്റം കുറിച്ചു. അതിനുശേഷം, വിദേശ പര്യടനങ്ങളിൽ സീനിയർ ക്യാമ്പിലെ സ്ഥിരം അംഗമായിരുന്നു മാർട്ടിന. 2021 ഡിസംബറിൽ നടന്ന ബ്രസീൽ ഇന്റർനാഷണൽ വനിതാ ഫുട്ബോൾ ടൂർണമെന്റിൽ വെനസ്വേലയോട് 2-1ന് തോറ്റപ്പോൾ 90 മിനിറ്റും കളിച്ചായിരുന്നു ആദ്യമായി ആദ്യ ഇലവനിൽ മാർട്ടിന എത്തിയത്.

കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗിൽ ഇന്ത്യൻ ആരോസിനൊപ്പം ഉണ്ടായിരുന്നു. ആരോസിന്റെ ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞിട്ടുണ്ട്.