മാഞ്ചസ്റ്റർ യുണൈറ്റഡിനെയും തകർത്തു ആഴ്‌സണൽ, പരാജയം അറിയാതെ ആഴ്‌സണൽ കുതിക്കുന്നു

Screenshot 20211122 010033

വനിത സൂപ്പർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകളെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു ആഴ്‌സണൽ വനിതകൾ. പന്ത് കൈവശം വക്കുന്നതിൽ ഇരു ടീമുകളും ഏതാണ്ട് സമാനത പുലർത്തിയെങ്കിലും ആക്രമണത്തിൽ ആഴ്‌സണൽ ഏറെ മുന്നിലായിരുന്നു. ആദ്യ പകുതിയിൽ ഗോൾ പിറന്നില്ലെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 48 എട്ടാം മിനിറ്റിൽ കെയ്‌റ്റി മകബെയുടെ പാസിൽ നിന്നു വിവിയനെ മിയെദെമ ആണ് ആഴ്‌സണലിന്റെ ആദ്യ ഗോൾ നേടിയത്.

ഗോൾ നേടിയതോടെ താൻ ലീഗിൽ നേരിട്ട എല്ലാ എതിരാളികൾക്ക് എതിരെയും ഗോൾ നേടുക എന്ന പതിവ് ഡച്ച് സൂപ്പർ താരം തുടർന്നു. തുടർന്ന് 57 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട കെയ്‌റ്റി മകബെ ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു. ജയത്തോടെ എട്ടാം മത്സരത്തിലും പരാജയം അറിയാത്ത ആഴ്‌സണൽ ലീഗിലെ ഒന്നാം സ്ഥാനം നിലനിർത്തി. അതേസമയം ലീഗിൽ രണ്ടാമതുള്ള ചെൽസി സാമന്ത കെറിന്റെ ഹാട്രിക് മികവിൽ ബ്രിമിങ്ഹാമിനെ 5 ഗോളുകൾക്ക് തകർത്തു. അതേസമയം വെസ്റ്റ് ഹാം വനിതകൾ ടോട്ടൻഹാം വനിതകളെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചു.

Previous articleന്യൂസിലാണ്ടിനെ പവര്‍പ്ലേയിൽ വട്ടം കറക്കി അക്സര്‍ പട്ടേൽ, ഇന്ത്യയ്ക്ക് 73 റൺസ് വിജയം
Next articleപ്രീമിയർ ലീഗിൽ ടോട്ടൻഹാമിൽ അന്റോണിയോ കോന്റെക്ക് ആദ്യ ജയം