ചാമ്പ്യൻസ് ലീഗ് ആദ്യ ക്വാർട്ടറിൽ റയലിനെ തിരിച്ചു വന്നു വീഴ്ത്തി ബാഴ്‌സ വനിതകൾ, ബയേണിനെ വീഴ്ത്തി പി.എസ്.ജി

വനിത ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനെ തിരിച്ചു വന്നു തകർത്തു ബാഴ്‌സലോണ. സ്പാനിഷ് കിരീടം ഇതിനകം നേടിയ ബാഴ്‌സയെ എട്ടാം മിനിറ്റിൽ തന്നെ റയൽ ഞെട്ടിച്ചു. ഓൽഗ കാർമോനയിലൂടെ അവർ മുന്നിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ ബാഴ്‌സ ഇരച്ചു വന്നപ്പോൾ റയലിന് മറുപടി ഉണ്ടായിരുന്നില്ല. 53 മത്തെ മിനിറ്റിൽ സൂപ്പർ താരം അലക്സിയ പുറ്റലസ് പെനാൽട്ടി ലക്ഷ്യം കണ്ടു ബാഴ്‌സയെ മത്സരത്തിൽ ഒപ്പമെത്തിച്ചു.

20220323 113716

തുടർന്ന് 81 മത്തെ മിനിറ്റിൽ ക്ലൗഡിയ പിനയിലൂടെ ബാഴ്‌സ മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ അലക്സിയ ബാഴ്‌സ ജയം പൂർത്തിയാക്കി. റയലിന് എതിരെ 6 മത്സരങ്ങളിൽ അലക്സിയ നേടുന്ന ആറാം ഗോൾ ആയിരുന്നു ഇത്. അതേസമയം ഒന്നിനെതിരെ 2 ഗോളുകൾക്ക് ആണ് പാരീസ് വനിതകൾ ബയേണിനെ തോൽപ്പിച്ചത്. പി.എസ്.ജിക്ക് ആയി മേരി കൊറ്റാറ്റോ ഇരട്ട ഗോളുകൾ നേടിയപ്പോൾ ക്ലാര ബുഹിൽ ആണ് ബയേണിന്റെ ഏക ഗോൾ നേടിയത്.

Comments are closed.