വനിത ചാമ്പ്യൻസ് ലീഗ് കളിക്കാൻ മാഞ്ചസ്റ്റർ സിറ്റി ഇല്ല, റയൽ മാഡ്രിഡിന് മുന്നിൽ വീണു | Report

Screenshot 20220822 083026 01

മുൻ താരം കരോളിന വിയർ നേടിയ ഗോൾ മാഞ്ചസ്റ്റർ സിറ്റിക്ക് വനിത ചാമ്പ്യൻസ് ലീഗ് യോഗ്യതയിൽ പരാജയം സമ്മാനിച്ചു.

വനിത ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരത്തിൽ റയൽ മാഡ്രിനോട് തോൽവി വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത ഒരു ഗോളിന് ആണ് ആണ് മാഞ്ചസ്റ്റർ സിറ്റി റയലിനോട് തോൽവി വഴങ്ങിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ താരം കരോളിന വിയർ പതിനഞ്ചാം മിനിറ്റിൽ നേടിയ ഗോൾ ആണ് തുടർച്ചയായ രണ്ടാം വർഷവും മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത അന്യമാക്കിയത്.

വനിത ചാമ്പ്യൻസ് ലീഗ്

അതേസമയം വനിത ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള പ്രതീക്ഷ യുവന്റസ് സജീവമാക്കി. തങ്ങളുടെ യോഗ്യത മത്സരത്തിൽ യുവന്റസ് വനിതകൾ ഇസ്രേയൽ ക്ലബ് കിർയത് ഗാറ്റിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മറികടന്നത്. ഡാനി ഹെലേന ഇസ്രേയൽ ക്ലബിന് ആയി ഗോൾ നേടിയപ്പോൾ സോഫിയ കന്റോറെ, അനഹിറ്റ സമനിയൻ, അരിയാന കരൂസോ എന്നിവർ ആണ് യുവന്റസിന്റെ ഗോളുകൾ നേടിയത്.