വനിതാ ലോകകപ്പ്, രണ്ടാം ജയം നേടി ഫ്രാൻസ്

വനിതാ ലോകകപ്പിൽ ഫ്രാൻസിന് രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ കരുത്തരായ നോർവേയെ ആണ് ഫ്രാൻസ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം. ഇത് ആദ്യമായാണ് ഫ്രാൻസ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിക്കുന്നത്. നോർവേയെ ഒരു ടൂർണമെന്റിൽ ഫ്രാൻസ് തോൽപ്പിക്കുന്നതും ഇതാദ്യമാണ്.

46ആം മിനുട്ടിൽ ഗോവിനിലൂടെ ഫ്രാൻസ് ആദ്യ മുന്നിൽ എത്തിയെങ്കിലും ഒരു സെൽഫ് ഗോളിലൂടെ നോർവേ ഉടൻ തന്നെ സമനില പിടിച്ചു. പിന്നീട് ക്യാപ്റ്റൻ ലെ സൊമ്മറിന്റെ ഗോളിലൂടെ ആണ് ഫ്രാൻസ് വിജയം ഉറപ്പിച്ചത്. രണ്ട് വിജയങ്ങളോടെ ആറു പോയന്റുമായി ഫ്രാൻസ് നോക്കൗട്ട് ഏതാണ്ട് ഉറപ്പിച്ചു.