വനിതാ സ്പാനിഷ് ലീഗ് കിരീടം അത്ലറ്റിക്കോ മാഡ്രിഡിന്

വനിതാ ലാലിഗയിൽ ഒരിക്കൽ കൂടെ കിരീടം അത്ലറ്റിക്കോ മാഡ്രിഡിന് സ്വന്തം. ഒരിക്കൽ കൂടെ ലീഗിന്റെ അവസാന ദിവസമാണ് അത്ലറ്റിക്കോ മാഡ്രിഡ് കിരീടം ഉറപ്പിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ റയൽ സൊസിഡാഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോല്പ്പിച്ചതോടെ ആണ് കിരീടം ഉറച്ചത്. അത്ലറ്റിക്കോ മാഡ്രിഡിന് തൊട്ടു പിറകിൽ ഉണ്ടായിരുന്ന ബാഴ്സലോണ പരാജയപ്പെട്ടതും അത്ലറ്റിക്കോ മാഡ്രിഡിന് സഹായകമായി.

ടെനെരിഫെ എഗസ്റ്റെയോടായിരുന്നു ബാഴ്സലോണയുടെ തോൽവി. ഇന്നലത്തെ വിജയം അത്ലറ്റിക്കോ മാഡ്രിഡിനെ ലീഗിൽ 30 മത്സരങ്ങളിൽ നിന്ന് 84 പോയന്റിൽ എത്തിച്ചു. രണ്ടാമത് ഫിനിഷ് ചെയ്ത ബാഴ്സലോണക്ക് 78 പോയന്റ് മാത്രമെ ഉള്ളൂ. ഇത് തുടർച്ചയായ മൂന്നാം തവണയാണ് അത്ലറ്റിക്കോ മാഡ്രിഡ് വനിതാ സ്പാനിഷ് ലീഗ് കിരീടം നേടുന്നത്.

Exit mobile version