വനിതാ ലീഗ്; സിറ്റിക്കും ചെൽസിക്കും സമനില

ഇംഗ്ലീഷ് വനിതാ ലീഗിൽ വമ്പന്മാർക്ക് സമനില. ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബ്രിസ്റ്റൽ സിറ്റിയോടും, ചെൽസി എവർട്ടണോടുമാണ് സമനില വഴങ്ങിയത്. നിലവിലെ ചാമ്പ്യന്മാരായ ചെൽസി ഗോൾരഹിത സമനിലയാണ് എവർട്ടണോട് വഴങ്ങിയത്. ചെൽസി സീസണിലെ മൂന്നാം സമനിലയാണിത്. നേരത്തെ മാഞ്ചസ്റ്റർ സിറ്റിയോടും ബ്രിസ്റ്റൽ സിറ്റിയോടും ചെൽസി സമനില വഴങ്ങിയിരുന്നു.

ഇന്ന് മാഞ്ചസ്റ്റർ സിറ്റി രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷമാണ് 2-2ന്റെ സമനില പിടിച്ചത്. ബ്രിസ്റ്റൽ സിറ്റി ആയിരുന്നു സിറ്റിയുടെ എതിരാളികൾ. നികിത പാരിസും സ്റ്റെഫ് ഹൗറ്റണുമാണ് സിറ്റിക്കായി ഇന്ന് ഗോളുകൾ നേടിയത്.