ബാലാദേവി മികച്ച വനിതാ താരം, ഗോകുലത്തിന്റെ മനീഷ എമർജിങ് താരം

Aiff Awards Bala Devi Manisha Kalyan

AIFF ന്റെ ഈ വർഷത്തെ മികച്ച വനിതാ താരങ്ങൾക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യൻ സ്‌ട്രൈക്കർ ബാലാ ദേവി ആണ് മികച്ച വനിതാ താരം. എമർജിങ് പ്ലെയർ ആയി ഗോകുലം കേരളയുടെ താരമായ മനീഷ കല്യാണും തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ സ്‌കോട്ടിഷ് ക്ലബ്ബായ റേഞ്ചേഴ്‌സിന് വേണ്ടി കളിക്കുന്ന ബാലാ ദേവി ഇത് മൂന്നാം തവണയാണ് ഈ പുരസ്കാരം സ്വന്തമാക്കുന്നത്. മുമ്പ് 2014ലും 2015ലും ബാലാ ദേവി ഈ പുരസ്‌കാരത്തിന് അർധ ആയിരുന്നു. സ്കോട്ലണ്ടിൽ കളിച്ചതോടെ യൂറോപ്യൻ ക്ലബ്ബിൽ പ്രൊഫെഷണൽ കരാർ ഒപ്പുവെക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ഫുട്‌ബോൾ പ്ലെയർ ആയി ബാല ദേവി മാറിയിരുന്നു.

19കാരിയായ മനീഷ ഇന്ത്യൻ ദേശീയ ടീമിന്റെ ഫോർവേഡ് ആണ് ഇപ്പോൾ. മുമ്പ് ഇന്ത്യയെ അണ്ടർ 17 അണ്ടർ 19 എന്നീ വിഭാഗത്തിലും മനീഷ പ്രതിനിധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വനിതാ ലീഗ് കിരീടം നേടിയ ഗോകുലം കേരളം ടീമിലെ പ്രധാനി ആയിരുന്നു മനീഷ. മനീഷ ഇന്ത്യൻ വനിതാ ലീഗിലും എമർജിങ് പ്ലെയർ പുരസ്കാരം നേടിയിരുന്നു.