
- Advertisement -
ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ഒരു കാൽ വോൾവ്സ്ബർഗ് എടുത്തുവെച്ചു എന്നു പറയാം. ഇന്നലെ നടന്ന ആദ്യപാദ സെമിപോരാട്ടത്തിൽ ചെൽസിയെ അവരുടെ ഹോമിൽ തകർത്താണ് ജർമൻ ചാമ്പ്യൻസ് ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് അടുത്തത്. രണ്ടാം മിനുട്ടിൽ ഒരു ഗോളിന് പിറകിൽ പോയശേഷം 3-1ന് തിരിച്ചുകയറി വിജയിക്കുകയായിരുന്ന്യ് വോൾവ്സ്ബർഗ്.
ഗുണാസ്ദോതിർ, ഡികന്മാൻ എന്നിവരുടെ സ്ട്രൈക്കും ഒരു സെൽഫ് ഗോളുമാണ് വോൾവ്സ്ബർഗിന്റെ തിരിച്ചുവരവ് പൂർത്തിയാക്കിയത്. രണ്ടാം മിനുട്ടിലെ ഗോളിലൂടെ ജി സൊൻ യുന്നായിരുന്നു ചെൽസിയ്ക്ക് ലീഡ് കൊടുത്തത്. കഴിഞ്ഞ മൂന്ന് ചാമ്പ്യൻസ് ലീഗ് സീസണിലും വോൾവ്സ്ബർഗ് തന്നെയാണ് ചെൽസിയെ പുറത്താക്കിയത്. അടുത്ത ആഴ്ചയാണ് രണ്ടാം പാദ സെമി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement