ചാമ്പ്യൻസ് ലീഗ്, ക്വാർട്ടറിൽ ജർമ്മൻ ചാമ്പ്യന്മാർക്ക് ഗംഭീര വിജയം

വനിതാ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ നിലവിലെ ജർമ്മൻ ചാമ്പ്യന്മാരായ വോൾവ്സ്ബർഗിന് ഗംഭീര വിജയം. ചെക്ക്റിപബ്ലിക് ചാമ്പ്യന്മാരായ സ്ലാവിയ പ്രാഹയെ ആണ് വോൾവ്സ്ബർഗ് പരാജയപ്പെടുത്തിയത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വോൾവ്സ്ബർഗ് വിജയിച്ചത്.

വോൾവ്സ്ബർഗിനായി ഹാർദർ ഇരട്ട ഗോളുകൾ നേടി.ഗ്രഹാം ഹാൻസൺ, ഗുണാസ്ഡൊട്ടിർ, പാഹോർ എന്നിവരാണ് മറ്റു ഗോൾ സ്കോറേഴ്സ്. മാർച്ച് 28നാണ് ക്വാർട്ടറിന്റെ രണ്ടാം പാദം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകോളിക്കടവിൽ റോയൽ ട്രാവൽസിന് ജയം
Next articleലിയോണിനൊപ്പം പൊരുതി നിന്ന് ബാഴ്സലോണ