വടക്കൻ അയർലന്റിനെയും തകർത്തു ഇംഗ്ലീഷ് പടയോട്ടം, അയർലന്റിനെതിരെ 5 ഗോൾ ജയം

Wasim Akram

Screenshot 20220716 024734 01
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത യൂറോ കപ്പിൽ ഇംഗ്ലീഷ് മുന്നേറ്റം തുടരുന്നു. ഗ്രൂപ്പിൽ ഇരു മത്സരങ്ങളും ജയിച്ചു കഴിഞ്ഞ മത്സരത്തിൽ നോർവെയെ എതിരില്ലാത്ത 8 ഗോളുകൾക്ക് തകർത്തു ഗ്രൂപ്പിലെ അവസാന മത്സരത്തിന് ഇറങ്ങിയ ഇംഗ്ലണ്ട് വടക്കൻ അയർലന്റിന് എതിരെയും ഗോളുകൾ വർഷിച്ചു. എതിരില്ലാത്ത 5 ഗോളുകൾക്ക് ആണ് കോവിഡ് ബാധിച്ച മുഖ്യ പരിശീലകയുടെ അഭാവത്തിലും ഇംഗ്ലണ്ട് അയൽക്കാരെ തകർത്തത്. മത്സരത്തിൽ ഏതാണ്ട് 80 ശതമാനം സമയവും പന്ത് കൈവശം വച്ച ഇംഗ്ലണ്ടിന് എതിരെ മികച്ച പ്രതിരോധം ആണ് അയർലന്റ് തുടക്കത്തിൽ പുറത്ത് എടുത്തത്. അഞ്ചാം മിനിറ്റിൽ തന്നെ അയർലന്റിന് എതിരെ ഹാന്റ് ബോളിന് റഫറി പെനാൽട്ടി വിധിച്ചു എങ്കിലും പിന്നീട് വാർ പരിശോധനക്ക് ശേഷം റഫറി അത് പിൻവലിച്ചു.

പലപ്പോഴും ഇംഗ്ലണ്ട് ഗോളിന് അരികിൽ എത്തിയെങ്കിലും അയർലന്റ് പ്രതിരോധവും ഗോൾ കീപ്പറും പിടിച്ചു നിന്നു. എന്നാൽ 40 മത്തെ മിനിറ്റിൽ ഐറിഷ് പ്രതിരോധം തകർന്നു. ബോക്സിന് പുറത്ത് തനിക്ക് ലഭിച്ച പന്ത് അതിമനോഹരമായ ഷോട്ടിലൂടെ ലക്ഷ്യത്തിൽ എത്തിച്ച ചെൽസി താരം ഫ്രാൻ കിർബി അയർലന്റിന്റെ ചെറുത്ത് നിൽപ്പ് അവസാനിപ്പിച്ചു. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഇംഗ്ലണ്ട് മുൻതൂക്കം ഇരട്ടിയാക്കി. ഇത്തവണ ആഴ്‌സണൽ താരം ബെത്ത് മെഡിന്റെ ഊഴം ആയിരുന്നു. ബോക്സിനുള്ളിൽ ലഭിച്ച അവസരത്തിൽ താരത്തിന്റെ ഷോട്ട് അയർലന്റ് താരം ഫർണസിന്റെ കാലിൽ തട്ടി ഗോൾ ആവുക ആയിരുന്നു. യൂറോ കപ്പിൽ ഗോൾഡൻ ബൂട്ട് ലക്ഷ്യം വക്കുന്ന മെഡിന്റെ യൂറോയിലെ നാലാമത്തെ ഗോൾ ആയിരുന്നു ഇത്.

Screenshot 20220716 024325 01

രണ്ടാം പകുതിയിൽ എലൻ വൈറ്റിന് പകരം ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അലസിയോ റുസ്സോയുടെ ഊഴം ആയിരുന്നു. ഇറങ്ങി 3 മിനിറ്റിനുള്ളിൽ 23 കാരി ഗോൾ കണ്ടത്തി. ബെത്ത് മെഡിന്റെ മികച്ച ക്രോസിൽ നിന്നു ഉഗ്രൻ ഹെഡറിലൂടെ റുസ്സോ ഇംഗ്ലണ്ടിന് മൂന്നാം ഗോളും സമ്മാനിച്ചു. 53 മത്തെ മിനിറ്റിൽ മത്സരത്തിലെ ഏറ്റവും മികച്ച ഗോൾ പിറന്നു പകരക്കാരിയായി ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തന്നെ എല്ല ടൂണിന്റെ പാസിൽ നിന്നു അതിമനോഹരമായ ഒരു ടേണിലൂടെ കാലിലാക്കി റുസ്സോ പന്ത് വരുതിയിലാക്കി ലക്ഷ്യം കണ്ടു. 76 മത്തെ മിനിറ്റിൽ പകരക്കാരിയായി ഇറങ്ങിയ കെൽസി ബുരോസ് സ്വന്തം പോസ്റ്റിൽ പന്ത് എത്തിച്ചതോടെ അയർലന്റ് പരാജയം പൂർണമായി. ഗ്രൂപ്പിൽ മൂന്നു കളികളും ആധികാരികമായി ജയിച്ച് ഗ്രൂപ്പ് ജേതാക്കളായി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയപ്പോൾ വടക്കൻ അയർലന്റ് ടൂർണമെന്റിൽ നിന്നു പുറത്തായി.