അണ്ടർ 16 ഏഷ്യാ കപ്പ്; ഇന്ത്യ പാകിസ്ഥാനൊപ്പം ഗ്രൂപ്പ് ബിയിൽ

അടുത്ത വർഷം തായ്ലാന്റിൽ നടക്കുന്ന അണ്ടർ 16 പെൺകുട്ടികളുടെ ഏഷ്യാ കപ്പിന്റെ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഡ്രോ കഴിഞ്ഞു. ഇന്ത്യ ഗ്രൂപ്പ് ബിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കൊപ്പം പാകിസ്ഥാൻ, ലാവോസ്, ഹോങ്കോങ്, മൊംഗോളിയ എന്നീ ടീമുകളാണ് ഉള്ളത്. മൊംഗോളിയയിൽ വെച്ചാകും യോഗ്യതാ റൗണ്ട് നടക്കുക‌. ആറ് ഗ്രൂപ്പുകളാണ് യോഗ്യതാ റൗണ്ടിൽ ഉള്ളത്.

എല്ലാ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കരും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിന് യോഗ്യത നേടുക. തായ്ലാന്റ്, ഉത്തര കൊറിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർ നേരത്തെ തന്നെ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅർജന്റീന ജേഴ്‌സിയിൽ റെക്കോർഡിട്ട് മഷ്കരാനോ
Next articleപൂനെ സിറ്റി കോച്ച് റാങ്കോ പോപോവിച് ക്ലബ് വിട്ടു