വിയറ്റ്നാമിൽ ഇന്ത്യക്ക് തോൽവി!!

- Advertisement -

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ വിയറ്റ്നാം സന്ദർശത്തിന് പരാജയത്തോടെ തുടക്കം. ഇന്ത്യയേക്കാൾ മികച്ച ടീമായ വിയറ്റ്നാം എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യയെ തോൽപ്പിച്ചത്. ഹനോയിയിൽ നടന്ന മത്സരത്തിൽ ആദ്യ മിനുറ്റുകളിൽ തന്നെ ഇന്ത്യ പിറകിൽ പോയിരുന്നു. 8ആം മിനുട്ടിൽ തി നുങാണ് വിയറ്റ്നാമിനെ മുന്നിൽ എത്തിച്ചത്.

തി വാൻ, തി തുയ് ഹാങ്ങ് എന്നിവരാണ് മറ്റു ഗോൾ സ്കോറേഴ്സ്. ഇനി ഒരു സൗഹൃദ മത്സരം കൂടെ വിയറ്റ്നാമിനെതിരെ ഇന്ത്യ കളിക്കും. നവംബർ 6നാണ് മത്സരം.

Advertisement