വനിതാ സൂപ്പർ ലീഗ് ഉപേക്ഷിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിലെ വനിതാ ലീഗായ വനിതാ സൂപ്പർ ലീഗ് ഉപേക്ഷിക്കാൻ ഔദ്യോഗിക തീരുമാനമായി. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. സീസൺ അവസാനിച്ചു എന്നും ഇനി എല്ലാ ടീമുകൾക്കും അടുത്ത സീസണു കേണ്ടി ഒരുങ്ങാം എന്നുമാണ് എഫ് എ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചത്.

വനിതാ ക്ലബുകൾക്ക് ടെസ്റ്റുകളും മറ്റും നടത്താനുള്ള ചിലവ് താങ്ങാൻ കഴിയാത്തതും ആരാധകർ സ്റ്റേഡിയത്തിൽ എത്തിയില്ല എങ്കിൽ വേറെ ഒരു വരുമാനവും ഇല്ലാ എന്നതുമാണ് സീസൺ ഉപേക്ഷിക്കാൻ എഫ് എ തീരുമാനിക്കാനുള്ള പ്രധാബ കാരണം. ചാമ്പ്യന്മാരെയും മറ്റു ചാമ്പ്യൻസ് ലീഗ് യോഗ്യത, റിലഗേഷൻ എന്നിവയും ഉടൻ തീരുമാനിക്കും എന്നും എഫ് എ അറിയിച്ചു.

ഫ്രാൻസിലെ പോലെ ശരാശരി പോയന്റ് വെച്ചാകും ചാമ്പ്യന്മാരെ കണക്കാക്കുക.അതുകൊണ്ട് തന്നെ ചെൽസിയെ ചാമ്പ്യന്മാരാക്കി പ്രഖ്യാപിക്കാൻ ആണ് സാധ്യത. ഇപ്പോൾ ഒന്നാം സ്ഥാനത്ത് 16 മത്സരങ്ങളിൽ നിന്ന് 40 പോയന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത് ഉള്ളത്. എന്നാൽ 15 മത്സരങ്ങളിൽ 39 പോയന്റുമായി രണ്ടാമത് നിൽക്കുന്ന ചെൽസി ആകും ചാമ്പ്യന്മാർ ആവുക. ചെൽസിക്ക് ശരാശരി 2.6 പോയന്റും മാഞ്ചസ്റ്റർ സിറ്റിക്ക് ശരാശരി 2.5 പോയന്റുമാണ് ഇപ്പോൾ ഉള്ളത്. ചെൽസിയുടെ മൂന്നാം ലീഗ് കിരീടമാകും ഇത്.