വനിതാ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ, ആദ്യ പാദത്തിൽ ബാഴ്സലോണക്ക് തകർപ്പൻ ജയം

വനിതാ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ സെമിയിലേക്ക് അടുത്തു. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ വൻ വിജയം നേടിയതോടെയാണ് ബാഴ്സലോണക്ക് സെമി അടുത്ത് എത്തിയത്. നോർവീജിയൻ വനിതാ ക്ലബായ എൽ എസ് കെ കെവിന്നർ ആയിരുന്നു ബാഴ്സലോണയുടെ എതിരാളികൾ. ബാഴ്സയിൽ നടന്ന ആദ്യ പാദം എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബാഴ്സലോണ വിജയിച്ചത്. ബാഴ്സലോണക്ക് വേണ്ടി ഇംഗ്ലീഷ് സ്ട്രൈക്കർ ടോണി ഡുഗൻ ഇരട്ട ഗോളുകൾ നേടി. മരിയോണ ആണ് മൂന്നാം ഗോൾ നേടിയത്.

ഇന്നലെ നടന്ന മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിയോൺ വോൾവ്സ്ബർഗിനെ തോൽപ്പിച്ചു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആവർത്തനമായിരുന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിയോൺ വിജയിച്ചത്. പക്ഷെ ഒരു എവേ ഗോൾ നേടി എന്നത് വോൾവ്സ്ബർഗിന് രണ്ടാം പാദത്തിൽ പ്രതീക്ഷ നൽകുന്നു.

Exit mobile version