വനിതാ ചാമ്പ്യൻസ് ലീഗ്, ക്വാർട്ടർ മത്സരങ്ങൾക്ക് രണ്ട് ദിവസം കൂടെ

കൊറോണ കാരണം നിർത്തിവെച്ചിരുന്ന യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ മത്സരങ്ങൾ മറ്റന്നാൾ മുതൽ നടക്കും. സ്പെയിനിൽ വെച്ച് ഒറ്റപാദമായാണ് ക്വാർട്ടർ മുതലുള്ള മത്സരങ്ങൾ നടക്കുന്നത്. ക്വാർട്ടറിലെ ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ ആണ്. സ്പെയിനിലെ വമ്പന്മാരായ രണ്ടു ടീമുകളും മാറ്റുരയ്ക്കുന്നത് ആവേശകരമായ പോരാട്ടം തന്നെ സമ്മാനിക്കും. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിലെ റണ്ണേഴ്സ് അപ്പാണ് ബാഴ്സലോണ.

നിലവിലെ ചാമ്പ്യന്മാരായ ലിയോണിന് ജർമ്മൻ ക്ലഗാറ്റ ബയേൺ ആണ് ക്വാർട്ടറിൽ എതിരാളികൾ. ആഴ്സണൽ പി എസ് ജിയെയും, വോൾവ്സ്ബർഗ് ഗ്ലാസ്കോ സിറ്റിയെയുമാണ് ക്വാർട്ടറിൽ നേരിടുന്നത്. അവസാന നാലു സീസണിലെയും ചാമ്പ്യന്മാരായ ലിയോൺ ആ വിജയകുതിപ്പ് തുടരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഫിക്സ്ചർ;

ഓഗസ്റ്റ് 21: ഗ്ലാസ്കോ സിറ്റി vs വോൾവ്സ് ബർഗ്

ഓഗസ്റ്റ് 21: അത്ലറ്റിക്കോ മാഡ്രിഡ് vs ബാഴ്സലോണ

ഓഗസ്റ്റ് 23: ആഴ്സണൽ vs പി എസ് ജി

ഓഗസ്റ്റ് 22: ലിയോൺ vs ബയേൺ

Exit mobile version