വീണ്ടും ഏകപക്ഷീയ ജയവുമായി അമേരിക്ക

ഫ്രാൻസിൽ നടക്കുന്ന വനിതാ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ചിലിയെയും ഏകപക്ഷീയമായ സ്കോറിനാണ് അമേരിക്ക തോൽപ്പിച്ചത്. ഇന്ന് എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു അമേരിക്കയുടെ വിജയം. ആദ്യ മത്സരത്തിൽ എതിരില്ലാത്ത പതിമൂന്നു ഗോളുകൾക്ക് അമേരിക്ക തായ്ലാന്റിനെ തോൽപ്പിച്ചിരുന്നു.

ഇന്നും വൻ സ്കോറിന് അമേരിക്ക ജയിക്കുമായിരുന്നു. ചിലി ഗോൾ കീപ്പറുടെ മികവാണ് സ്കോർ മൂന്നിൽ നിർത്തിയത്. അമേരിക്കയ്ക്കായി കാർലി ലോയിഡ് ഇരട്ട ഗോളുകൾ നേടി. ആറു ലോകകപ്പിൽ ഗോൾ നേടുന്ന താരമായി ലോയിഡ് മാറി. പക്ഷെ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയത് ലോയിഡിന് ഹാട്രിക്ക് നഷ്ടമാക്കി. എർട്സാണ് അമേരിക്കയുടെ മറ്റൊരു സ്കോറർ. ഇന്ന് ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ സ്വീഡൻ തായ്ലാന്റിനെ തോൽപ്പിച്ച് പ്രീക്വാർട്ടർ ഉറപ്പിച്ചു.