U19 ഏഷ്യാകപ്പ്; ഓസ്ട്രേലിയയും ചൈനയും വീണു, ഉത്തര കൊറിയ-ജപ്പാൻ ഫൈനൽ

- Advertisement -

അണ്ടർ 19 വനിതാ എ എഫ് സി ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഉത്തര കൊറിയ ജപ്പാനെ നേരിടും. ഇന്നലെ നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ഉത്തര കൊറിയ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കൊറിയയുടെ വിജയം. സുങ് യാം സിമിന്റെ ഇരട്ട ഗോളുകളാണ് ഓസ്ട്രേലിയയുടെ കഥ കഴിച്ചത്.

ആതിഥേയരായ ചൈനയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തായിരുന്നു ജപ്പാന്റെ ഫൈനൽ പ്രവേശനം. ജപ്പാനു വേണ്ടി ഹിനാറ്റ ഇരട്ട ഗോളുകളും റികോ ഉകിയും റിനാ മെഹറയും ഒരോ ഗോൾ വീതവും നേടി. അഞ്ചാം ഗോൾ ചൈനയുടെ പ്രതിരോധത്തിന്റെ പിഴവിൽ പിറന്ന സെൽഫ് ഗോളായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മുഴുവൻ മത്സരങ്ങളും വിജയിച്ചായിരുന്നു ജപ്പാൻ സെമിയിൽ എത്തിയത്. ഞായറാഴ്ച ഫൈനൽ മത്സരം നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement