നാലു ഗോൾ അടിച്ച് ജയിച്ചിട്ടും ബ്രസീൽ പുറത്ത്, U-17 ലോകകപ്പ് ക്വാർട്ടർ ലൈനപ്പ് ആകുന്നു

- Advertisement -

ഉറുഗ്വേയിൽ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന്റെ ക്വാർട്ടർ ലൈനപ്പ് ആവുന്നു. ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ബ്രസീൽ ദക്ഷിണാഫ്രിക്കയെ വൻ മാർജിനിൽ തോൽപ്പിച്ചിട്ടും കാര്യമുണ്ടായില്ല. ഒന്നിനെതിരെനാലു ഗോളുകൾക്ക് ജയിച്ചു എങ്കിലും ബ്രസീൽ വനിതകൾ ടൂർണമെന്റിൽ നിന്ന് പുറത്തായി. ഗ്രൂപ്പിൽ ആദ്യ സ്ഥാനങ്ങളിൽ ഉണ്ടായിരുന്നു മെക്സിക്കോയും ജപ്പാനും ഇന്നലെ 1-1 എന്ന സമനിലയിൽ പിരിഞ്ഞതാണ് ബ്രസീലിന് തിരിച്ചടിയായത്.

ഗ്രൂപ്പ് ബിയിൽ നിന്ന് അഞ്ചു പോയന്റുമായി ജപ്പാനും മെക്സിക്കോയും ക്വാർട്ടറിലേക്ക് കടന്നു. നാലു പോയന്റുള്ള ബ്രസീലിന് മൂന്നാമത് എത്താനെ ആയുള്ളൂ. ഗ്രൂപ്പ് എയിൽ നിന്ന് നേരത്തെ ഘാനയും ന്യൂസിലാൻഡും ക്വാർട്ടറിൽ എത്തിയിരുന്നു. ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ന്യൂസിലാന്റിനെ ഘാന തോൽപ്പിച്ചതോടെ ഘാന ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായി.

ബാക്കി നാലു ക്വാർട്ടർ ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം.

Advertisement