അണ്ടർ 17 വനിതാ യൂറോ; ഹോളണ്ടിന് ഒമ്പതു ഗോൾ വിജയം

- Advertisement -

വനിതാ അണ്ടർ 17 യൂറോ കപ്പിന്റെ ആദ്യ ദിവസം ഹോളണ്ടിന് വമ്പൻ വിജയം. ആതിഥേയരായ ലിത്വാനിയയെ നേരിട്ട ഹോളണ്ട് എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കാണ് വിജയിച്ചത്. ക്രിസ്റ്റൻ വാൻ ഡെ വെസ്റ്ററിങിന്റെ ഹാട്രിക്കാണ് ഹോളണ്ടിന് വൻ വിജയം ഒരുക്കിയത്. ക്രിസ്റ്റനെ കൂടാതെ നികിത, ജോണ, റോമി, ലോറ, ഡാന എന്നിവരും ഇന്നലെ ഗോൾവല കുലുക്കി.

ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ജർമ്മനി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫിൻലാൻഡിനെ തോൽപ്പിച്ചു. ഗ്രൂപ്പ് ബിയിലെ മത്സരങ്ങളിൽ ഇറ്റലിയും സ്പെയിനും (0-0), പോളണ്ടും ഇംഗ്ലണ്ടും(2-2) സമനിലയിൽ പിരിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement