ഇന്ത്യൻ U-17 ടീമിന് വൻ വിജയം

അടുത്ത വർഷം ഇന്ത്യ ആതിഥ്യം വഹിക്കാൻ പോകുന്ന അണ്ടർ 17 വനിതാ ലോകകപ്പിനായുള്ള ഒരുക്കത്തിന്റെ ഭാഗമായി വിദേശ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിന് തുടർച്ചയായ രണ്ടാം വിജയം. ഹോങ്കോങിൽ ഉള്ള ഇന്ത്യൻ ടീം ഇന്നലെ നടന്ന മത്സരത്തിൽ ടാപികോയെ ആണ് തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം.

ഇന്ത്യക്കു വേണ്ടി സൈൻ സാങ്കേ ഇരട്ട ഗോളുകൾ നേടി. കിരണും ഷിൽകിയുമായിരുന്നു മറ്റു സ്കോറേഴ്സ്. ആദ്യ മത്സരത്തിൽ ഹോങ്കോങ് അണ്ടർ 23 ടീമിനെയും ഇന്ത്യ തോൽപ്പിച്ചിരുന്നു‌. ഇനി രണ്ടു മത്സരങ്ങൾ കൂടെ ഇന്ത്യ ഹോങ്കോങിൽ കളിക്കും.

Exit mobile version