
അണ്ടർ 17 വനിതാ യൂറോ കപ്പിൽ സ്പെയിൻ ഫൈനലിൽ. ഇന്നലെ നടന്ന സെമിഫൈനൽ മത്സരത്തിൽ ഫിൻലാൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലേക്ക് കടന്നത്. രണ്ടാം പകുതിയിൽ എവ നവാറൊ നേടിയ ഏകഗോളിനായിരുന്നു സ്പെയിനിന്റെ വിജയം. ജയത്തോടെ ഈ വർഷം അവസാനം നടക്കുന്ന അണ്ടർ 17 ലോകകപ്പിനും സ്പെയിൻ യോഗ്യത നേടി.
ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ജർമ്മനിയെ ആണ് സ്പെയിൻ നേരിടുക. ഇത് തുടർച്ചയായ മൂന്നാം തവണയാണ് അണ്ടർ 17 യൂറോ കപ്പിൽ സ്പെയിൻ ജർമ്മനി ഫൈനൽ വരുന്നത്. ഇംഗ്ലണ്ടിനെ തോൽപ്പിച്ചായിരുന്നു ജർമ്മനി ഫൈനലിൽ എത്തിയത്. സെമി ഫൈനലിൽ തോറ്റ ഇംഗ്ലണ്ടും ഫിൻലാൻഡും തിങ്കളാഴ്ച്ച നടക്കുന്ന പ്ലേ ഓഫിൽ ഏറ്റുമുട്ടും. വിജയികൾക്ക് ലോകകപ്പ് യോഗ്യത ലഭിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial