ഒരൊറ്റ ഗോൾ വഴങ്ങാതെ അയർലണ്ട്, U17 യൂറോ കപ്പ് യോഗ്യത റൗണ്ട് അവസാനിച്ചു

- Advertisement -

അടുത്ത വർഷം ലിത്വാനിയയിൽ നടക്കുന്ന അണ്ടർ 17 ടൂർണമെന്റിന്റെ യോഗ്യതാ റൗണ്ട് പൂർത്തിയായി. യോഗ്യതാ റൗണ്ടിലൂടെ 27 ടീമുകൾ യൂറോ കപ്പിന്റെ എലൈറ്റ് റൗണ്ടിലേക്ക് യോഗ്യത നേടി. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ജെർമനിയും നേരിട്ട് എലൈറ്റ് റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു.

ഒരൊറ്റ ഗോൾ വഴങ്ങാതെയാണ് അയർലണ്ട് പെൺകുട്ടികൾ എലൈറ്റ് റൗണ്ടിലേക്ക് യോഗ്യത നേടിയത്. മുൻ ചാമ്പ്യന്മാരായ‌ സ്പെയിനും പോളണ്ടും ഉൾപ്പെടെ ഉള്ള ടീമുകളും എലൈറ്റ് റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. സ്പെയിനിന്റെ പിനയാണ് യോഗ്യതാ റൗണ്ടിലെ ടോപ്പ് സ്കോറർ. മൂന്നു മത്സരങ്ങളിൽ നിന്നായി 11 ഗോളുകളാണ് പിന സ്പെയിനിനായി നേടിയത്.

എലൈറ്റ് റൗണ്ടിലേക്കുള്ള ഗ്രൂപ്പ് ഡ്രോ നവംബർ 24ന് നടക്കും. 2018 മെയ് ഒമ്പതു മുതലാണ് അണ്ടർ പതിനേഴ് വനിതാ യൂറോ കപ്പ് നടക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement