അണ്ടർ 15 സാഫ് കപ്പ് നാളെ ഇന്ത്യ ഭൂട്ടാനെതിരെ

- Advertisement -

അണ്ടർ 15 പെൺകുട്ടികളുടെ ആദ്യ സാഫ് കപ്പിന് നാളെ ബംഗ്ലാദേശ് ധാക്കയിൽ തുടക്കമാകും. നാളെ ഇന്ത്യൻ കുട്ടികൾ ഭൂട്ടാനെ നേരിടും. മെയ്മോൾ പരിശീലിപ്പിക്കുന്ന 23 അംഗ ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം ധാക്കയിൽ എത്തിയിരുന്നു.

ഡിസംബർ 19ന് നേപ്പാളിനെതിരെയും, ഡിസംബർ 21ന് ബംഗ്ലാദേശിനെതിരെയും ആണ് ഇന്ത്യയുടെ നറ്റു മത്സരങ്ങൾ. കഴിഞ്ഞ എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ ഫൈനൽ വരെ എത്തിയ ബംഗ്ലാദേശാകും ഇന്ത്യയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി എന്നാണ് ഇന്ത്യൻ പരിശീലക മെയ്മോൾ റോക്കി അഭിപ്രായപ്പെട്ടത്.

45 ദിവസം കൊൽക്കത്തയിൽ പരിശീലനം നടത്തിയാണ് ഇന്ത്യൻ കുട്ടികൾ ബംഗ്ലാദേശിലേക്ക് വിമാനം കയറിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement