സാഫ് കപ്പ് ഇന്ത്യൻ പെൺകുട്ടികൾക്ക്!!!

- Advertisement -

അണ്ടർ 15 പെൺകുട്ടികളുടെ സാഫ് കപ്പിൽ ഇന്ത്യ ചാമ്പ്യന്മാർ. ഇന്ന് നടന്ന ഫൈനലിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് നിർണായക ഗോൾ ഇന്ത്യ നേടിയത്. 67ആം മിനുട്ടിൽ സുനിത മുണ്ടയാണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്.

സെമിയിൽ നേപ്പാളിനെ പരാജയപ്പെടുത്തി ആണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സെമിയിലെ ഇന്ത്യയുടെ വിജയം. ഗ്രൂപ്പിൽ ആതിഥേയരായ ഭൂട്ടാനെയും, ശ്രീലങ്കയെയും തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്. കഴിഞ്ഞ അണ്ടർ 15 പെൺകുട്ടികളുടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ റണ്ണേഴ്സ് അപ്പായിരുന്നു.

Advertisement