U-17 ലോകകപ്പ് തീയതി ആയി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയിൽ നടക്കുന്ന 2022 അണ്ടർ 17 ലോകകപ്പിനായുള്ള തീയതി ഫിഫ പ്രഖ്യാപിച്ചു. 2022 ഒക്ടോബർ 11 മുതൽ ഒക്ടോബർ 30 വരെയാണ് ലോകകപ്പിനായി ഫിഫ മാറ്റിവെച്ച തീയതികൾ. ഇതു സംബന്ധിച്ചുള്ള ബാക്കി കാര്യങ്ങൾ ഫിഫ പിന്നീട് തീരുമാനിക്കും. കൊറോണ കാരണം കഴിഞ്ഞ അണ്ടർ 17 ലോകകപ്പ് ഉപേക്ഷിച്ചാണ് ഫിഫ 2022 ലോകകപ്പ് ഇന്ത്യക്ക് തന്നത്.

കഴിഞ്ഞ വർഷം നവംബറിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ആയിരുന്നു കൊറോണ കാരണം നടക്കാതെ ആയത്. 2022ലാണ് നടക്കുന്നത് എന്നത് കൊണ്ട് തന്നെ പുതിയ അണ്ടർ 17 ടീമിനെ വളർത്തി എടുക്കാൻ ആണ് ഇപ്പോൾ ഇന്ത്യ ശ്രമിക്കുന്നത്. 2022ൽ തന്നെ വനിതാ ഏഷ്യൻ കപ്പും ഇന്ത്യയിൽ വെച്ച് നടക്കുന്നുണ്ട്.