U-17 വനിതാ ലോകകപ്പ്, കിരീടത്തിനായി സ്പെയിനും മെക്സിക്കോയും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഉറുഗ്വേയിൽ നടക്കുന്ന അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിന്റെ ഫൈനലിൽ ഇന്ന് സ്പെയിനും മെക്സിക്കോയും ഏറ്റുമുട്ടും. ടൂർണമെന്റിൽ ഒരു മത്സരവും പരാജയപ്പെടാതെ ആണ് ഇരു ടീമുകളും ഫൈനൽ വരെ എത്തിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് നടന്ന സെമി ഫൈനലിൽ ന്യൂസിലാണ്ടിനെ തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിൽ എത്തിയത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സ്പെയിന്റെ സെമിയിലെ ജയം.

കാനഡയെ തോൽപ്പിച്ചാണ് മെക്സിക്കോ ഫൈനലിൽ എത്തിയത്. ഏക ഗോളിനായുരുന്നു മെക്സിക്കോയുടെ വിജയം. ഇന്ന് തന്നെ നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ കാനഡയും ന്യൂസിലാന്റും ഏറ്റുമുട്ടും.