U-17 വനിതാ യൂറോ കപ്പ് സെമി ലൈനപ്പ് ആയി

- Advertisement -

അണ്ടർ 17 വനിതാ യൂറോ കപ്പിലെ സെമി ലൈനപ്പായി. ഇന്നലെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ അവസാനിച്ചതോടെ ജർമ്മനി, ഫിൻലാന്റ്, ഇംഗ്ലണ്ട്, സ്പെയിൻ എന്നിവരാണ് സെമിയിലേക്ക് കടന്നത്. ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ ആതിഥേയരായ ലിത്വാനിയയെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ജർമ്മൻ സംഘം സെമി ഉറപ്പിച്ചത്. ഹോളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ഫിൻലാന്റിന്റെ സെമി പ്രവേശനം.

ഗ്രൂപ്പ് ബിയിൽ സ്പെയിൻ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പോളണ്ടിനെ തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇറ്റലിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ച ഇംഗ്ലണ്ട് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് സെമിയിൽ എത്തിയത്. സെമിയിൽ ഇംഗ്ലണ്ട് ജർമ്മനിയെയും, സ്പെയിൻ ഫിൻലൻഡിനെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement