U-17 ലോകകപ്പ്, വൻ ജയത്തോടെ സ്പെയിൻ ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഉറുഗ്വേയിൽ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിൽ സ്പെയിൻ ക്വാർട്ടറിൽ കടന്നു. ഇന്നലെ നടന്ന ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ കാനഡയെ വൻ മാർജിനിൽ തോൽപ്പിച്ചാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്പെയിൻ ക്വാർട്ടറിലേക്ക് കടന്നത്. എതിരില്ലാത്ത അഞ്ചു ഗോളികൾക്ക് ആയിരുന്നു ജയം. പരാജയപ്പെട്ടു എങ്കിലും കാനഡയും ടൂർണമെന്റിന്റെ ക്വാർട്ടറിലേക്ക് കടന്നു.

സ്പെയിനിനായി ഇറെന ഇരട്ട ഗോളുകൾ നേടി. പെന, എവ നവാരോ, സൽമ എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഗ്രൂപ്പ് ഡിയിൽ നടന്ന മറ്റൊരു മത്സരത്തിൽ കൊളംബിയയും കൊറിയ റിപ്പബ്ലികും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ടൂർണമെന്റിൽ നിന്ന് പുറത്തായി.

ഗ്രൂപ്പ് ഡിയിൽ നിന്ന് ഏഴു പോയന്റുമായാണ് സ്പെയിൻ ക്വാർട്ടറിലേക്ക് കടന്നത്. 6 പോയന്റുമായാണ് കാനഡ ഗ്രൂപ്പിൽ രണ്ടാമത് എത്തിയത്.