ടർക്കിഷ് കപ്പ്; ഫ്രാൻസ് ചാമ്പ്യന്മാർ

- Advertisement -

ടർക്കിഷ് വനിതാ കപ്പിൽ ഫ്രാൻസ് ചാമ്പ്യന്മാർ. ഇന്നലെ നടന്ന ഫൈനൽ പോരാട്ടത്തിൽ മെക്സിക്കോയെ പരാജയപ്പെടുത്തിയാണ് ഫ്രാൻസ് വനിതകൾ കിരീടം ഉയർത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം.

ഫ്രാൻസിനായി അമെയിഗ് ബുടെൽ മോണിക എന്നിവരാണ് സ്കോർ ചെയ്തത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഫ്രാൻസിന്റെ വിജയം. അമേരിക്കയിൽ ഷി ബിലീവ്സ് കപ്പ് നടക്കുന്നതിനാൽ ഫ്രാൻസിന്റെ ബി ടീമായിരുന്നു ടർക്കിഷ് കപ്പിൽ പങ്കെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement