തൃശ്ശൂർ ചാമ്പ്യന്മാർ, പെനാൽറ്റി ഷൂട്ടൗട്ടിൽ കോഴിക്കോട് വീണു

Img 20211029 Wa0008

23ആമത് സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ വനിതകൾ ചാമ്പ്യന്മാർ. ഇന്ന് മഹാരാജാസ് കോളേജിൽ നടന്ന മത്സരത്തിൽ കോഴിക്കോടിനെ ആണ് തൃശ്ശൂർ പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു തൃശ്ശൂരിന്റെ വിജയം. നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് തൃശ്ശൂർ വിജയിച്ചത്‌. തൃശ്ശൂരിനായി സിവിഷ, നിധിയ, രേഷ്മ, മഞ്ജു ബേബി എന്നിവർ പെനാൾട്ടി സ്പോടിൽ നിന്ന് ഗോൾ നേടി. കോഴിക്കോടിനു വേണ്ടി മാനസ, കാർത്തിക, വേദവല്ലി എന്നിവരാണ് ഗോൾ നേടിയത്.

സെമി ഫൈനലിൽ പത്തനംതിട്ടയെ തോൽപ്പിച്ചാണ് തൃശൂർ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ റൗണ്ടിൽ പാലക്കാടിനെയും തൃശ്ശൂർ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ മലപ്പുറത്തെ തോൽപ്പിച്ച് പത്തനംതിട്ട മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു.

Previous articleവെസ്റ്റ് ഹാം യുണൈറ്റഡിൽ നിക്ഷേപവുമായി ചെക് കോടീശ്വരൻ രംഗത്ത്
Next articleവില്യം സാലിബക്ക് ഭാവിയിൽ ആഴ്‌സണലിൽ അവസരം ഉണ്ടായേക്കുമെന്ന സൂചന നൽകി ആർട്ടെറ്റ