കേരള വനിതാ ലീഗ്, ട്രാവങ്കൂർ റോയൽസ് ലുക സോക്കറിനെ പരാജയപ്പെടുത്തി

കേരള വനിതാ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ട്രാവങ്കൂർ റോയൽസ് ലൂക സോക്കർ ക്ലബിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ട്രാവങ്കൂർ റോയൽസിന്റെ വിജയം. ഇന്ന് വിജയലക്ഷ്മി ഇരട്ട ഗോളുകളുനായി ട്രാവങ്കൂറിന്റെ താരമായി. 41ആം മിനുട്ടിലും 73ആം മിനുട്ടിലും ആയിരുന്നു വിജയലക്ഷ്മിയുടെ ഗോളുകൾ. 63ആം മിനുട്ടിൽ അശ്വിനിയും ഗോൾ നേടി. ട്രാവങ്കൂർ റോയൽസിന്റെ ലീഗിലെ മൂന്നാം വിജയമാണിത്.