തായ്ലാന്റിനെ തോൽപ്പിച്ച് ഇന്ത്യൻ U-17 ടീം ഫൈനലിൽ

ഇന്ത്യൻ അണ്ടർ 17 വനിതാ ടീം ത്രിരാഷ്ട്ര ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു . മുംബൈയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയെ ഇന്നലെ ശക്തരായ തായ്ലാന്റിനെ തോൽപ്പിച്ചാണ് ഫൈനലിലേക്ക് കടന്നത്. മറുപടിയില്ലാത്ത ഗോളിനായിരുന്നു ഇന്ത്യൻ വിജയം. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിലാണ് വിജയ ഗോൾ വന്നത്. ഒരു ലോംഗ് ബോൾ കയ്യിൽ ഒതുക്കുന്നതിൽ തായ്ലാന്റ് കീപ്പർ പരാജയപ്പെട്ടതാണ് ഗോളായി മാറിയത്.

ഫൈനലിൽ ഇന്ത്യ ഇനി സ്വീഡനെ ആണ് നേരിടുക. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ സ്വീഡൻ ഇന്ത്യയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഫൈനലിൽ അതിന്റെ പകവീട്ടുക ആകും ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.

Previous articleവീണ്ടും വിജയമില്ലാതെ ചെന്നൈ സിറ്റി
Next articleരണ്ടാം നിര ടീമിനെ ഇറക്കിയ ലിവർപൂളിന് ലീഗ് കപ്പിൽ വൻ പരാജയം