എക്സ്ട്രാ ടൈമിൽ ന്യൂകാസിലിനെ വീഴ്ത്തി സിഡ്നി എഫ് സി ഫൈനലിൽ

വെസ്റ്റ് ഫീൽഡ് ലീഗിന്റെ ആദ്യ സെമിഫൈനലിൽ കണ്ടത് അത്യുഗ്രൻ പോരാട്ടം. സിഡ്നി എഫ് സി ന്യൂകാസിൽ ജെറ്റ്സിനെ നേരിട്ട മത്സരത്തി ആദ്യ പകിതി അവസാനിക്കുമ്പോൽ സിഡ്നി എഫ് സി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു. ന്യൂകാസിൽ ആകട്ടെ ബ്രൂവറിന് റെഡ് കാർഡ് ലഭിച്ചത് കൊണ്ട് 10 പേരായി ചുരുങ്ങുകയും ചെയ്തു. ഫൈനൽസ് സിഡ്നി ഉറപ്പിച്ചു എന്ന് കരുതിയവരെ‌ ഞെട്ടിച്ച് രണ്ടാം പകുതിയിൽ ന്യൂകാസിൽ ഗംഭീര തിരിച്ചുവരവ് നടത്തി.

51ആം മിനുട്ടിൽ ഗിലിലാന്റിലൂടെ ആദ്യ ഗോളും പിന്നെ മത്സരത്തിന്റെ 92ആം മിനുട്ടിൽ ആൻഡ്രൂസിലൂടെ സമനില ഗോളും നേടി ന്യൂകാസിൽ സിഡ്നിയെ വിറപ്പിച്ചു. കളി എക്സ്ട്രാ ടൈമിൽ എത്തിയപ്പോൾ ഡി വന്ന സിഡ്നിയുടെ രക്ഷകയാവുകയും മൂന്നാം ഗോൾ നേടി ജയം ഉറപ്പിക്കുകയും ആയിരുന്നു. സിഡ്നിയുടെ 5ആം ഫൈനലാണിത്. നാളെ നടക്കുന്ന ബ്രിസ്ബെൻ റോവേഴ്സും മെൽബൺ സിറ്റിയുമായുള്ള പോരാട്ടത്തിലെ വിജയികളെ ആകും ഗ്രാന്റ് ഫൈനലിൽ സിഡ്നി നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial