സൈപ്രസ് കപ്പ് ചരിത്രത്തിൽ ആദ്യമായി സ്പെയിനിന്

- Advertisement -

സൈപ്രസ് കപ്പ് സ്പെയിനിലേക്ക്. ഇന്നലെ നടന്ന ഫൈനലിൽ ഇറ്റലിയെ പരാജയപ്പെടുത്തിയാണ് സ്പെയിൻ ചരിത്രത്തിൽ ആദ്യമായി സൈപ്രസ് കിരീടം സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സ്പെയിനിന്റെ വിജയം. സ്പെയിനിനായി സാമ്പെഡ്രോയും ഗുയിഹാരോയും ആണ് ഗോളുകൾ നേടിയത്. രണ്ടു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.

കഴിഞ്ഞ വർഷം സ്പെയിൻ ആൾ ഗാർവ് കപ്പും ഉയർത്തിയിരുന്നു. സ്വിറ്റ്സർലാന്റിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഉത്തര കൊറിയ സൈപ്രസ് കപ്പിലെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement