സെവിയ്യക്കെതിരെ ബാഴ്സയ്ക്ക് മിന്നും ജയം

- Advertisement -

വനിതാ ലാലിഗയിൽ ബാഴ്സലോണയ്ക്ക് മികച്ച വിജയം. ഇന്നലെ സെവിയ്യയിൽ വെച്ച് നടന്ന മത്സരത്തിൽ സെവിയ്യയെയാണ് ബാഴ്സലോണ വനിതകൾ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ജയം.

ബാഴ്സയ്ക്കായി 26ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ആൻഡ്രെസ ആൽവേസും, 45ആം മിനുട്ടിൽ റൂത് ഗാർസിയയും ഗോൾ നേടി. രണ്ടു ഗോളുകളെ പിറന്നുള്ളൂ എങ്കിലും മികച്ച പ്രകടനമാണ് ബാഴ്സ വനിതകൾ കാഴ്ചവെച്ചത്. ലൈക മാർറ്റെൻസിന്റെ ഉൾപ്പെടെ മൂന്നു ബാഴ്സ ഷോട്ടുകൾ ഇന്നലെ ക്രോസ് ബാറിൽ തട്ടി മടങ്ങി. ബാഴ്സക്കായി അക്കാദമി താരം കാൻഡെല ഇന്നലെ സീനിയർ അരങ്ങേറ്റവും കുറിച്ചു.

ജയിച്ചെങ്കിലും ഇപ്പോഴും ലീഗ് ടേബിളിൽ ഒന്നാമതെത്താൻ ബാഴ്സക്കായിട്ടില്ല. അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാമതും ബാഴ്സ രണ്ടാമതുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement