വനിതാ ഐലീഗ്, ഗോകുലത്തെ സേതു എഫ് സി തോൽപ്പിച്ചു

വനിതാ ഐ ലീഗിലെ രണ്ടാം മത്സരത്തിലും ഗോകുലം എഫ് സിക്ക് പരാജയം. ഇന്ന് സേതു എഫ് സിയാണ് ഗോകുലത്തെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ഗോകുലം മികച്ച രീതിയിൽ ഇന്ന് മത്സരം തുടങ്ങി എങ്കിലും കളിയുടെ ഗതിക്കെതിരായി 17ആം മിനുട്ടിൽ സബീനയിലൂടെ സേതു എഫ് സി മുന്നിൽ എത്തുക ആയിരുന്നു. ആ ഗോളോടെ കളി പതുക്കെ സേതു എഫ് സിയുടെ വരുതിയിലായി വന്നു.
സമനില ഗോളിനായി ഗോകുലം പൊരുതി നോക്കി എങ്കിലും 86ആം മിനുട്ടിൽ രണ്ടാം ഗോളും നേടിക്കൊണ്ട് സേതു എഫ് സി 3 പോയന്റ് ഉറപ്പിച്ചു. 31ആം തീയതി ഇന്ദിരാഗാന്ധി എഫ് സിക്കെതിരെ ആണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial